Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anoth Village.

Wayanad

ആ​നോ​ത്ത് ഗ്രാ​മ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം

വൈ​ത്തി​രി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ല ആ​നോ​ത്ത് ഗ്രാ​മ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം. നി​ര​വ​ധി വീ​ടു​ക​ളും മോ​സ്‌​ക്കും ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ലാ​യി. ആ​നോ​ത്ത് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. 2019ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​ദേ​ശ​ത്ത് വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. വീ​ടു​ക​ളി​ല്‍ ചെ​ളി​യും മാ​ലി​ന്യ​വും അ​ടി​ഞ്ഞ​ത് ദു​രി​ത​മാ​യി. ഇ​നി​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ പു​ഴ​യോ​ര​വാ​സി​ക​​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

Latest News

Corehub Up